Home News ഗൂഗിള്‍ പേ വഴി കൈക്കൂലി: മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

ഗൂഗിള്‍ പേ വഴി കൈക്കൂലി: മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

0
ഗൂഗിള്‍ പേ വഴി കൈക്കൂലി: മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ പരിശോധന. ‘ഓപ്പറേഷന്‍ ജാസൂസ്’ എന്ന പേരില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഓഫീസുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഏജന്റുമാര്‍ കൈക്കൂലി ഇനത്തില്‍ നല്‍കുന്ന പണം ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റായ പരിവാഹന്‍ വഴി അപേക്ഷ നല്‍കിയാലും ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി പണം വാങ്ങുന്നുണ്ട്. പണം നല്‍കുന്നവരുടെ അപേക്ഷ തിരിച്ചറിയാന്‍ പ്രത്യേക അടയാളം നല്‍കും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഏജന്റുമാരില്‍നിന്നും പണം വാങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. പരിശോധനാ റിപ്പോര്‍ട്ട് എസ്.പിമാര്‍ നാളെ വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here