Home News പുനലൂരില്‍ സ്‌കൂട്ടര്‍ ലോറിയിലിടിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലും ഭര്‍ത്താവും മരിച്ചു

പുനലൂരില്‍ സ്‌കൂട്ടര്‍ ലോറിയിലിടിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലും ഭര്‍ത്താവും മരിച്ചു

0
പുനലൂരില്‍ സ്‌കൂട്ടര്‍ ലോറിയിലിടിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പലും ഭര്‍ത്താവും മരിച്ചു

കൊല്ലം: പുനലൂരില്‍ സ്‌കൂട്ടര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിനി (48), ഭര്‍ത്താവ് ലാലു(56) എന്നിവരാണ് മരിച്ചത്.

രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം ഉണ്ടായത്. ഇരുവരും സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോകുന്നതിനിടെ ലോറിയില്‍ ഇടിയ്ക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.

മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. സിനി പുനലൂര്‍ മുന്‍ നഗരസഭാ കൗണ്‍സിലറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here