Home News നിയമനം ചട്ടം ലംഘിച്ച്, വേണ്ടത്ര യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എം.ഡിയെ ഹൈക്കോടതി പുറത്താക്കി

നിയമനം ചട്ടം ലംഘിച്ച്, വേണ്ടത്ര യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എം.ഡിയെ ഹൈക്കോടതി പുറത്താക്കി

0
നിയമനം ചട്ടം ലംഘിച്ച്, വേണ്ടത്ര യോഗ്യതയില്ല; മാര്‍ക്കറ്റ് ഫെഡ് എം.ഡിയെ ഹൈക്കോടതി പുറത്താക്കി

കൊച്ചി: മാര്‍ക്കറ്റ് ഫെഡ് എം.ഡിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. മാര്‍ക്കറ്റ് ഫെഡ് എം.ഡി എസ്.കെ. സനിലിനെയാണ് ഹൈക്കോടതി വേണ്ടത്ര യോഗ്യതകളില്ലെന്നും നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും വ്യക്തമാക്കി പുറത്താക്കിയത്. സനിലിനോട് ഇന്ന് തന്നെ സ്ഥാനം ഒഴിയണമെന്നും എം.ഡി എന്ന തരത്തില്‍ ഒരിടപെടലും ഇനി നടത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സനിലിന്റെ നിയമനം ചോദ്യം ചെയ്ത് വയനാട് സ്വദേശിയായ കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. നിയമനത്തില്‍ ക്രമക്കേടുണ്ടെന്നും അന്വേഷിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

2018-ലാണ് സനിലിനെ മാര്‍ക്കറ്റ് ഫെഡ് എം.ഡിയായി നിയമിച്ചത്. നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് സനിലിനെ എം.ഡി സ്ഥാനത്ത് നിന്ന് ഡിവിഷന്‍ ബെഞ്ച് നീക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവും റദ്ദായിട്ടുണ്ട്.

സനിലിന് ചട്ടപ്രകാരമുള്ള യോഗ്യതയില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെയാണ് എം.ഡിയായി നിയമിക്കേണ്ടത്. എന്നാല്‍ ആ ചട്ടം സനിലിനെ നിയമിച്ചപ്പോള്‍ ലംഘിക്കപ്പെട്ടതായും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. നിയമനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഹൈക്കോടതി അസംതൃപ്തി പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here