Home News ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

0
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

കൊളംബോ: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍(80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ചാരക്കേസുമായി ബന്ധപ്പെട്ട് 1994 മുതല്‍ 1997 വരെ ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ചലച്ചിത്ര നടിയും മാലി സെന്‍സര്‍ ബോര്‍ഡില്‍ ഓഫീസറുമായിരുന്നു ഫൗസിയ ഹസന്‍. നൂറോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സ്വകാര്യ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ഫൗസിയ ഹസന്‍ ശ്രീലങ്കയിലെത്തിയത്. അവിടെവെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here