Home News അച്ചന്‍കോവിലില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആളെ തിരിച്ചറിഞ്ഞില്ല

അച്ചന്‍കോവിലില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആളെ തിരിച്ചറിഞ്ഞില്ല

0
അച്ചന്‍കോവിലില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു; ആളെ തിരിച്ചറിഞ്ഞില്ല

കൊല്ലം: അച്ചന്‍കോവിലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അച്ചന്‍കോവില്‍- അലിമുക്ക് പാതയില്‍ തുറപ്പാലത്തിനും കല്‍ച്ചിറയ്ക്കും മധ്യേയാണ് സംഭവം. തിങ്കളാഴ്ച രാവിലെ 6 മണിയ്ക്കാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനസിക വിഭ്രാന്തിയുള്ള ആളാണെന്നും കഴിഞ്ഞ കുറച്ചുനാളുകളായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നയാളായിരുന്നുവെന്നും വനപാലകര്‍ അറിയിച്ചു.

പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവിടെ ആനയെ കണ്ട് പേടിച്ച് ബൈക്ക് വെട്ടിച്ചയാള്‍ക്ക് റോഡില്‍ വീണ് പരുക്കേറ്റിരുന്നു. അച്ചന്‍കോവില്‍ സ്വദേശിയായ സജിദാസാണ് അപകടത്തില്‍ പെട്ടത്. പുനലൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here