Home News വയനാട്ടില്‍ മിന്നല്‍ പ്രളയ സാധ്യത; മുന്‍കരുതല്‍ നിര്‍ദ്ദേശം

വയനാട്ടില്‍ മിന്നല്‍ പ്രളയ സാധ്യത; മുന്‍കരുതല്‍ നിര്‍ദ്ദേശം

0
വയനാട്ടില്‍ മിന്നല്‍ പ്രളയ സാധ്യത; മുന്‍കരുതല്‍ നിര്‍ദ്ദേശം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം. ജില്ലാ ദുരന്ത നിവാരണ അതോരിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ഗീതയാണ് നിര്‍ദ്ദേശം നല്‍കിയത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്യുന്ന അതിശക്തമായ മഴ മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ടാക്കുന്നുണ്ട്. ദുരന്ത സാധ്യത പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കാനും അവശ്യഘട്ടത്തില്‍ ഇവിടങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതടക്കമുള്ള കെട്ടിടങ്ങള്‍ സജ്ജമാണെന്ന് ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മിന്നല്‍ പ്രളയത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ള കുടുംബങ്ങളെയും അവശ്യഘട്ടങ്ങളില്‍ മാറ്റി പാര്‍പ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഫോണ്‍ കണക്ടിവിറ്റിയും ഉറപ്പുവരുത്തണം.

താലൂക്ക് കണ്‍ട്രോള്‍ റൂമുകളും, തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളും മുഴുവന്‍ സമയം പ്രവര്‍ത്തന സജ്ജമാക്കാനും ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാന്‍ തയ്യാറായിരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here