Home National നുഴഞ്ഞുകയറ്റശ്രമം: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

നുഴഞ്ഞുകയറ്റശ്രമം: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

0
നുഴഞ്ഞുകയറ്റശ്രമം: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്.

ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ചെറുത്തുനില്‍പ്പിലാണ് കമാല്‍കോട്ട് സെക്ടറിലെ മഡിയന്‍ നാനാക് പോസ്റ്റിന് സമീപത്ത് വെച്ച് മൂന്ന് ഭീകരരെ വധിച്ചത്. ഇക്കാര്യം ജമ്മു കശ്മീര്‍ പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇവിടെ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ഒരു ഭീകരനം ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു. സ്ഥലത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here