Home News പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാനിര്‍ദ്ദേശം

പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാനിര്‍ദ്ദേശം

0
പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാനിര്‍ദ്ദേശം

തിരുവനന്തപുരം: മഴ വീണ്ടും ശക്തമായതോടെ പേപ്പാറ, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.

അരുവിക്കര ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകളും തുറക്കാന്‍ സാധ്യതയുണ്ടെന്ന് പാലക്കാട് ജില്ലാ കളക്ടര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 113.50 മീറ്റര്‍ എത്തുന്ന മുറക്ക് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിപ്പ്.

മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here