തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. ഇന്നും നാളെയും മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് വാങ്ങാം. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു.
ഈ മാസം 25, 26, 27 തീയതികളില്‍ പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും. 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം ചെയ്യുന്നതാണ്.
ഈ തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സെപ്റ്റംബര്‍ 4, 5, 6, 7 തീയതികളില്‍ സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും സൗജന്യ ഓണക്കിറ്റ് വാങ്ങാവുന്നതാണ്. ഇതിനായുള്ള പോര്‍ട്ടബിലിറ്റി സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
സെപ്റ്റംബര്‍ ഏഴിന് ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ചയാണെങ്കിലും റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. സെപ്റ്റംബര്‍ മൂന്നു വരെ പോര്‍ട്ടബിലിറ്റി ഒഴിവാക്കിയത് വിതരണത്തിനുള്ള സൗകര്യം കണക്കിലെടുത്താണെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.