Home News കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്

കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്

0
കോഴിക്കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്

കോഴിക്കോട്: ഉള്ളിയേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കൊയിലാണ്ടി സ്വദേശി വിന്‍രൂപ്( 28), ഉള്ളിയേരി സ്വദേശി വിപിന്‍ സുരേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കാറില്‍ സഞ്ചരിച്ചിരുന്ന ഇസ്മയില്‍ സാലിഹ്, മുഹമ്മദ് ഉനൈസ്, അസ്‌ലം, അബ്ദുള്‍ ജാഫര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ഉള്ളിയേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്‌കൂട്ടര്‍ ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here