Home News കോട്ടയത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരുക്ക്

കോട്ടയത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരുക്ക്

0
കോട്ടയത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; രണ്ടു പേര്‍ക്ക് പരുക്ക്

കോട്ടയം: കടുത്തുരുത്തി പാലാകരയില്‍ സ്‌കൂട്ടറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മുട്ടുചിറ ഐ.എച്ച്.ആര്‍.ഡി. കോളെജ് വിദ്യാര്‍ത്ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശി അനന്തുഗോപി, അമല്‍ ജോസഫ് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിര്‍ദിശയില്‍നിന്നുവന്ന ബുള്ളറ്റും കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ മൂന്ന്് വിദ്യാര്‍ത്ഥികളാണ് സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here