Home News കോഴിക്കോട് മുക്കത്ത് മാളിന്റെ ഫൈബര്‍ സീലിങ്ങ് തകര്‍ന്ന് ഒരാള്‍ മരിച്ചു

കോഴിക്കോട് മുക്കത്ത് മാളിന്റെ ഫൈബര്‍ സീലിങ്ങ് തകര്‍ന്ന് ഒരാള്‍ മരിച്ചു

0
കോഴിക്കോട് മുക്കത്ത് മാളിന്റെ ഫൈബര്‍ സീലിങ്ങ് തകര്‍ന്ന് ഒരാള്‍ മരിച്ചു

കോഴിക്കോട്: മുക്കത്ത് ഷോപ്പിങ് മാളിന്റെ ഫൈബര്‍ സീലിങ്ങ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജാണ് മരിച്ചത്. മാളിലെ ഇലക്ട്രിക് ജോലിയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകിട്ട് മൂന്നര മണിയോടെയായിരുന്നു സംഭവം.

അറ്റകുറ്റപ്പണികള്‍ക്കായി ഫൈബര്‍ മേല്‍ക്കൂരയില്‍ കയറിയ ബാബുരാജ് സീലിങ്ങ് തകര്‍ന്ന് നാലാം നിലയില്‍ നിന്ന് താഴെ പതിയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here