Home News ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

0
ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറി; കൊല്ലത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

കൊല്ലം: താന്നി ബീച്ചിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. പരവൂര്‍ തെക്കുംഭാഗം ചില്ലയ്ക്കല്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്.

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമെന്നാണ് പൊലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചുകയറുകയായിരുന്നു. രാവിലെ നടക്കാനിറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here