Home National സൈന്യത്തിന് നേരെ ഭീകരരുടെ ഗ്രനേഡാക്രമണം; കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

സൈന്യത്തിന് നേരെ ഭീകരരുടെ ഗ്രനേഡാക്രമണം; കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

0
സൈന്യത്തിന് നേരെ ഭീകരരുടെ ഗ്രനേഡാക്രമണം; കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ വീണ്ടും ഭീകരരുടെ ആക്രമണം. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കുട്‌പോറയില്‍ രാത്രിയിലായിരുന്നു ആക്രമണം. സൈനികര്‍ക്ക് നേരെ ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയായിരുന്നു.

സൈന്യം തിരിച്ചടിച്ചതോടെ ഭീകരര്‍ പിന്മാറുകയായിരുന്നു. പ്രദേശം വളഞ്ഞ് സൈന്യവും പൊലീസും ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മേഖലയില്‍ സൈന്യം നടത്തിയ വ്യാപക തിരച്ചിലില്‍ ഭീകരരുടെ ഒളിത്താവളം തകര്‍ത്തു.ഇവിടെ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. രണ്ടു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.

കശ്മീരില്‍ അടുത്തിടെയായി ഭീകരാക്രമണങ്ങള്‍ പതിവാകുകയാണ്. സൈന്യത്തിന് നേരെ മാത്രമല്ല, സാധാരണക്കാര്‍ക്കെതിരെയും ഭീകരര്‍ വെടിയുതിര്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്നലെ ഷോപ്പിയാന്‍ ജില്ലയില്‍ ആപ്പിള്‍ തോട്ടത്തില്‍ വെച്ച് ഭീകരരുടെ വെടിയേറ്റ് ഒരു കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ബിഹാറില്‍ നിന്നുള്ള തൊഴിലാളിയേയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here