Home News ഏതു സ്റ്റേഷനിലേക്കും പത്തു രൂപമാത്രം; സ്വാതന്ത്ര്യദിനത്തില്‍ ഓഫറുമായി കൊച്ചി മെട്രോ

ഏതു സ്റ്റേഷനിലേക്കും പത്തു രൂപമാത്രം; സ്വാതന്ത്ര്യദിനത്തില്‍ ഓഫറുമായി കൊച്ചി മെട്രോ

0
ഏതു സ്റ്റേഷനിലേക്കും പത്തു രൂപമാത്രം; സ്വാതന്ത്ര്യദിനത്തില്‍ ഓഫറുമായി കൊച്ചി മെട്രോ

കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-ന് ഫ്രീഡം ടു ട്രാവല്‍ ഓഫര്‍ ഒരുക്കി കൊച്ചി മെട്രോ. തിങ്കളാഴ്ച കൊച്ചി മെട്രോയില്‍ പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെ.എം.ആര്‍.എല്‍ അധികൃതര്‍ സ്വാതന്ത്ര്യദിന സമ്മാനമായി യാത്രക്കാര്‍ക്ക് നല്‍കുന്നത്.

രാവിലെ 6 മണി മുതല്‍ രാത്രി 11 മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നല്‍കിയാല്‍ മതിയാകും. ക്യൂആര്‍ നിരക്കുകള്‍ക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും. രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് കൊച്ചി മെട്രോ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here