Home News കൂട്ടുകാര്‍ക്കൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ചു; കോളെജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൂട്ടുകാര്‍ക്കൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ചു; കോളെജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
കൂട്ടുകാര്‍ക്കൊപ്പം പാളം മുറിച്ചുകടക്കുന്നതിനിടെ റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിച്ചു; കോളെജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: അങ്കമാലി റെയില്‍വേ സ്‌റ്റേഷനില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി റെയില്‍വേ റിപ്പയര്‍ വാന്‍ തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പള്ളി അനു സാജനാണ്(21) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയായിരുന്നു സംഭവം. ആലുവ ഭാഗത്ത് നിന്ന് ട്രെയിന്‍ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് നീങ്ങിനില്‍ക്കവേ, ചാലക്കുടി ഭാഗത്ത് നിന്ന് ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിയ്ക്കുകയായിരുന്നു. തെറിച്ചുവീണ അനു ഇരുമ്പുകമ്പിയിലാണ് ഇടിച്ചുവീണത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അങ്കമാലി മോണിങ് സ്റ്റാര്‍ കോളെജില്‍ ബി.എസ്.സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അനു സാജന്‍.

LEAVE A REPLY

Please enter your comment!
Please enter your name here