Home News നടിയെ ആക്രമിച്ച കേസ്: അതിജീവിതയെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ്

നടിയെ ആക്രമിച്ച കേസ്: അതിജീവിതയെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ്

0
നടിയെ ആക്രമിച്ച കേസ്: അതിജീവിതയെ അധിക്ഷേപിച്ച് പി.സി.ജോര്‍ജ്

കോട്ടയം: അതിജീവിതയായ നടിയെ അപമാനിച്ച് മുന്‍ എം.എല്‍.എയും കേരള ജനപക്ഷം സെക്കുലര്‍ ചെയര്‍മാനുമായ പി.സി. ജോര്‍ജ്. തുടര്‍ച്ചയായി കേസുകള്‍ ഉണ്ടായതുകൊണ്ട് അതിജീവിതയ്ക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെന്നും അതുവഴി അവര്‍ രക്ഷപ്പെട്ടെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പരാമര്‍ശം.

കേസ് കൊണ്ട് ഗുണമുണ്ടായത് നടിയ്ക്ക് മാത്രമാണ്. വ്യക്തിജീവിതത്തില്‍ അവര്‍ക്ക് നഷ്ടങ്ങളുണ്ടായിരിക്കാം, എന്നാല്‍ ഈ സംഭവം ഉണ്ടായതിന് ശേഷം പൊതുജീവിതത്തില്‍ അവര്‍ക്ക് ലാഭം മാത്രമാണ് ഉണ്ടായത്. കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പി.സി.ജോര്‍ജിന്റെ അധിക്ഷേപകരമായ പരാമര്‍ശം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരായ കേസുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പി.സി.ജോര്‍ജ്. പരാമര്‍ശത്തെ ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടും ജോര്‍ജ് രോഷം പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here