Home News മഴദിവസം രാവിലെ വൈകി പ്രഖ്യാപിച്ച അവധിയെ ന്യായീകരിച്ച് കളക്ടര്‍ ഡോ.രേണു രാജ്‌

മഴദിവസം രാവിലെ വൈകി പ്രഖ്യാപിച്ച അവധിയെ ന്യായീകരിച്ച് കളക്ടര്‍ ഡോ.രേണു രാജ്‌

0
മഴദിവസം രാവിലെ വൈകി പ്രഖ്യാപിച്ച അവധിയെ ന്യായീകരിച്ച് കളക്ടര്‍  ഡോ.രേണു രാജ്‌

കൊച്ചി: ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതില്‍ തെറ്റുണ്ടായിട്ടില്ലെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്. അവധി പ്രഖ്യാപിച്ചത് പൂര്‍ണ്ണബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. രാവിലെ 7.30ന് നല്‍കിയ മുന്നറിയിപ്പ് അനുസരിച്ചാണ് അവധി പ്രഖ്യാപിച്ചത്.

അന്നേ ദിവസം ജില്ലയില്‍ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായി മനസ്സിലാക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നതായും കളക്ടര്‍ പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ ഓഗസ്റ്റ് നാലാം തീയതി രാവിലെ 8.25-ന് ജില്ലാ കളക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതാണ് വിവാദമായത്.

അവധി പ്രഖ്യാപനം വൈകിയതിനെ തുടര്‍ന്ന് ജില്ലയില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ അടിമുടി ആശയക്കുഴപ്പമായിരുന്നു. കളക്ടറുടെ അവധി പ്രഖ്യാപനത്തിന് മുമ്പ് തന്നെ മിക്ക സ്‌കൂളുകളിലും കുട്ടികള്‍ എത്തിയിരുന്നു.

രാത്രിയില്‍ ആരംഭിച്ച മഴ നിലയ്ക്കാതെ ഇരുന്നതിനാലും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചതെന്നും പ്രവര്‍ത്തനം ആരംഭിച്ച സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നും പിന്നാലെ മറ്റൊരു വിശദീകരണക്കുറിപ്പും കളക്ടര്‍ അധികം വൈകാതെ പുറത്തിറക്കിയിരുന്നു. കളക്ടറുടെ അവധി പ്രഖ്യാപനത്തിലും വിശദീകരണത്തിലും വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here