Home News മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം; ഐ.ജി ജി. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം; ഐ.ജി ജി. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

0
മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം; ഐ.ജി ജി. ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി

തിരുവനന്തപുരം: ഐജി ജി.ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി സര്‍ക്കാര്‍. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഐ.ജി. ജി.ലക്ഷ്മണയെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ സമിതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ജി.ലക്ഷ്മണയ്‌ക്കെതിരായ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. ജി. ലക്ഷ്മണയ്‌ക്കെതിരായ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നീട്ടാന്‍ റിവ്യൂ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി ഉത്തരവിടുകയായിരുന്നു.

മോന്‍സണെതിരെ ചേര്‍ത്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കല്‍ പൊലീസിന് തന്നെ കൈമാറുന്നതിനായി ലക്ഷ്മണ്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. കേസുകള്‍ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോന്‍സണ്‍ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here