Home Uncategorized ഫാ. ബാബു ആൻ്റണി വടക്കേക്കര സീറോ മലബാർ സഭാ പിആർഓ, മീഡിയാ കമ്മീഷൻ സെക്രട്ടറി

ഫാ. ബാബു ആൻ്റണി വടക്കേക്കര സീറോ മലബാർ സഭാ പിആർഓ, മീഡിയാ കമ്മീഷൻ സെക്രട്ടറി

0
ഫാ. ബാബു ആൻ്റണി വടക്കേക്കര സീറോ മലബാർ സഭാ പിആർഓ, മീഡിയാ കമ്മീഷൻ സെക്രട്ടറി

കൊച്ചി: സീറോ മലബാർ സഭാ പിആർഓയും മീഡിയാ കമ്മീഷൻ സെക്രട്ടറിയുമായി വിൻസെൻഷ്യൻ സന്യാസസഭാംഗം ഫാ. ബാബു ആൻ്റണി വടക്കേക്കരയെ നിയമിച്ചു. കാലാവധി പൂർത്തിയാക്കിയ പിആർഓ ഫാ. എബ്രഹാം കാവിൽ പുരയിടത്തിലിൻ്റെയും മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളിയുടെയും ചുമതലകൾ സംയുക്തമാണ് ഫാ. ബാബു ആൻ്റണി വടക്കേക്കര നിർവ്വഹിക്കുക. ഈ ചുമതലകൾ സംയുക്തമായി ഒരാൾക്ക് നൽകാൻ സീറോ മലബാർ സഭാ പെർമനൻ്റ് സിനഡ് തീരുമാനിച്ചിരുന്നു.

വിൻസെൻഷ്യൻ സഭ അങ്കമാലി മേരീമാതാ പ്രൊവിൻസ് അംഗമായ ഫാ ഫാ. ബാബു ആൻ്റണി തലശ്ശേരി അതിരൂപതയിലെ ഇടത്തൊട്ടി ഇടവകാംഗമാണ്. 2003 ൽ വൈദികനായി. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ആലുവാ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് ബൈബിൾ ദൈവശാസ്ത്രത്തിൽ ഡോക്ട്രേറ്റും നേടിയിട്ടുണ്ട്. മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഫിനാൻസ് ഡയറക്ടർ, ബൈബിൾ കോളജ് ഡയറക്ടർ, ഗുഡ്നെസ് ടിവി ഫിനാൻസ് ഡയറക്ടർ, വചനപ്രഘോഷകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തൃശൂർ മേരി മാതാ മേജർ സെമിനാരിയിൽ ബൈബിൾ ദൈവശാസ്ത്ര അധ്യാപകനായും വൈക്കം തോട്ടകത്തെ വിൻസെൻഷ്യൻ ആശ്രമ സുപ്പീരിയായും സേവനം ചെയ്യുമ്പോഴാണ് പുതിയ ദൗത്യത്തിന് നിയമിക്കപ്പെടുന്നത്. മൗണ്ട് സെൻ്റ് തോമസിൽ ഈ മാസം 12 ന് ചുമതലയേൽക്കും.

LEAVE A REPLY

Please enter your comment!
Please enter your name here