മുംബൈ: ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയേക്കും. ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിനുള്ള ഡീമാറ്റ് അക്കൗണ്ട് ചട്ടങ്ങൾ, ക്രിപ്റ്റോ കറൻസിക്കും ബാധകമാക്കാൻ ആണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. വിഷയം പരിഗണയിലാണെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങൾ വ്യക്തമാക്കി.
നിലവിൽ ക്രിപ്റ്റോ ഉപയോഗിച്ച് എത്ര ആസ്തി നേടി എന്നുള്ളത് വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ല. എന്നാൽ പാൻ കാർഡ് നിർബന്ധമാക്കി കഴിഞ്ഞാൽ വരുമാനങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കണം. ക്രിപ്റ്റോ നിക്ഷേപ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയാൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ അതിലെ ഇടപടികൾ സംബന്ധിച്ച വിവരങ്ങൾ ആദായ നികുതി വകുപ്പിന് കൈമാറണം.