മുംബൈ: ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധി. റിസർവ് ബാങ്ക് കലണ്ടർ പ്രകാരമാണ് അവധി. എന്നാൽ ഈ 13 ദിവസങ്ങൾ കേരളത്തിലെ ബാങ്കുകൾക്ക് അവധിയാകണമെന്നില്ല.
ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും. ഇതിന് പുറമെ മതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. രാജ്യമെമ്പാടും ബാങ്ക് അവധി വരുന്നത് ശനി, ഞായർ ദിനങ്ങളിലും സ്വാതന്ത്ര്യ ദിനം, ഗണേഷ ചതുർത്തി, ജന്മാഷ്ടമി, മുഹറം എന്നീ ദിവസങ്ങളിലുമാണ്.
അവധി ദിനങ്ങളിൽ ചിലത് മാത്രമാണ് കേരളത്തിന് ബാധകമാകുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ബാങ്ക് അവധികൾ പലതും കേരളത്തിൽ ബാധകമാകില്ല. അങ്ങനെ വരുമ്പോൾ സംസ്ഥാനത്ത് അവധി ദിനങ്ങൾ കുറയും.
ഓഗസ്റ്റ് മാസത്തിലെ 13 അവധി ദിവസങ്ങൾ :
ഓഗസ്റ്റ് 1- ഞായർ, ഓഗസ്റ്റ് 8 – ഞായർ, ഓഗസ്റ്റ് 14- രണ്ടാം ശനി, ഓഗസ്റ്റ് 15 – ഞായർ, ഓഗസ്റ്റ് 22- ഞായർ, ഓഗസ്റ്റ് 28- നാലാം ശനി, ഓഗസ്റ്റ് 29- ഞായർ
ഓഗസ്റ്റ് 8, 9- മുഹറം, ഓഗസ്റ്റ് 12- രക്ഷാബന്ധൻ, ഓഗസ്റ്റ് 13- പേട്രിയോട്ട് ഡേ, ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 16 – ഷഹൻഷാഹി, ഓഗസ്റ്റ് – 18 ജന്മാഷ്ടമി, ഓഗസ്റ്റ് 19-ശ്രീ കൃഷ്ണ ജയന്തി, ഓഗസ്റ്റ് 20- ശ്രീ കൃഷ്ണ അഷ്ടമി, ഓഗസ്റ്റ് 29 ഓഫ് ശ്രീമന്ത ശങ്കർദേവ, ഓഗസ്റ്റ് 31 -ഗണേശ ചതുർത്തി.