Home News സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടുന്നു; മരണനിരക്ക് കുറയുന്നു

സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടുന്നു; മരണനിരക്ക് കുറയുന്നു

0
സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടുന്നു; മരണനിരക്ക് കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടുന്നു.എന്നാൽ മരണനിരക്ക് കുറയുന്നു. ഈ വർഷം ഏപ്രിൽ വരെ 14,607 വാഹനാപകടങ്ങളാണ് ഉണ്ടായത്. മുൻ വർഷത്തേക്കാൾ 7.1 ശതമാനം വർധന. അതേസമയം മരണ നിരക്കിൽ 3.2 ശതമാനം കുറവാണ്. ഈ കാലയളവിൽ കഴിഞ്ഞ വർഷം 1,450 പേരുടെ ജീവൻ റോഡിൽ പൊലിഞ്ഞപ്പോൾ ഈ വർഷം 1,404 പേരാണ് മരിച്ചത്.

ട്രാഫിക്, പോലീസ് വിഭാഗങ്ങളുടെ കൃത്യമായ പരിശോധന, നടപടികൾ, റോഡിന്‍റെ ഗുണനിലവാരം എന്നിവ മരണകാരണങ്ങൾ കുറയ്ക്കുന്നതിന് ഘടകമാവുന്നുണ്ടെന്നാണു ഉദ്യോഗസ്ഥർ പറയുന്നത്.

കൊറോണക്കാലത്ത് 2020, 2021 വർഷങ്ങളിൽ വലിയ കുറവ് വാഹനാപകടങ്ങളിലും മരണത്തിലും ഉണ്ടായിരുന്നു. റോഡിൽ വാഹനങ്ങളും തിരക്കും കൂടിയെങ്കിലും കൊറോണ ക്ക് മുമ്പുള്ള വർഷങ്ങളേക്കാൾ അപകടം കുറവാണെന്നതും ശ്രദ്ധേയമാണണ്.

2018-ൽ 40,181, 2019-ൽ 41,111 എന്നിങ്ങനെയായിരുന്നു അപകടകണക്ക്. മരണം യഥാക്രമം 4,303-ഉം 4,440- ഉം ആയിരുന്നു. കൊറോണക്കാലത്ത് 2020ൽ 27,877 ആയി അപകടങ്ങളും 2,979 ആയി മരണവും കുറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here