Home State വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അന്തരിച്ചു

വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അന്തരിച്ചു

0
വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഇന്നലെ ജോസഫൈന് കണ്ണൂരിലെത്തിയിരുന്നു. വൈകുന്നേരം സമ്മേളന വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതോടെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വെന്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈന്‍ ചികിത്സ തേടിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍, വിശാലകൊച്ചി വികസന അതോറിറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here