Home Local News കോട്ടയത്ത് യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

കോട്ടയത്ത് യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

0
കോട്ടയത്ത് യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍

കോട്ടയം: യുവതിയെ ഭര്‍ത്താവ് കുത്തി പരിക്കേല്‍പ്പിച്ചു. കണ്ണമുണ്ടയില്‍ സിനിയെ (42) ആണ് ഭര്‍ത്താവ് ബിനോയ് ജോസഫ് (48) കുത്തി പരിക്കേല്‍പ്പിച്ചത്. കഴുത്തിലാണ് കുത്തിയത്. ബിനോയിയെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം പൈക മല്ലികശ്ശേരിയില്‍ ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. കിടപ്പ് മുറിയില്‍ വച്ചാണ് ബിനോയി സിനിയെ ആക്രമിച്ചത്. കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു.

ഈ സമയത്ത് കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here