
കൊളംബോ: ദക്ഷിണേഷ്യന്‍ രാഷ്ട്രമായ ശ്രീലങ്കയില്‍ സാമ്പത്തിക മാന്ദ്യം രൂക്ഷം. വ്യാഴാഴ്ച ശ്രീലങ്കയിലുടനീളം ഡീസല്‍ സ്റ്റോക്ക് തീര്‍ന്നു. ബസുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമുള്ള പ്രധാന ഇന്ധനമായ ഡീസല്‍ ശ്രീലങ്കയില്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 22 ദശലക്ഷം ആളുകളാണ് ദിവസവും പവര്‍ കട്ട് നേരിടുന്നത്. രാജ്യത്ത് പെട്രോള്‍ വില്പനയും കുറവാണ്.
അറ്റകുറ്റപ്പണികള്‍ക്കായി ഗ്യാരേജിലുള്ള ബസുകളില്‍ നിന്ന് ഇന്ധനം എടുക്കാനും അത് മറ്റ് വാഹനങ്ങളില്‍ ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ പറഞ്ഞു. രാജ്യത്തെ ബസുകളുടെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെയും എണ്ണ തീര്‍ന്നിരിക്കുന്നുവെന്നും വെള്ളിയാഴ്ചയ്ക്ക് ശേഷം സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നുമാണ് വിവരം.
‘ഞങ്ങള്‍ ഇപ്പോഴും പഴയ സ്റ്റോക്ക് ഡീസല്‍ ഉപയോഗിക്കുന്നു, എന്നാല്‍ ഇന്ന് വൈകുന്നേരത്തോടെ ഞങ്ങള്‍ക്ക് ഡീസല്‍ ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല,’ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ഗെമുനു വിജേരത്നെ എഎഫ്പിയോട് പറഞ്ഞു.
ജനറേറ്ററുകള്‍ക്ക് ഡീസല്‍ ഇല്ലാത്തതിനാല്‍ വ്യാഴാഴ്ച മുതല്‍ 13 മണിക്കൂര്‍ പവര്‍ കട്ട് നടപ്പിലാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് സംസ്ഥാന വൈദ്യുതി അറിയിച്ചു. പരിഹാരം മാര്‍ഗം എന്തെങ്കിലും ലഭിച്ചാല്‍ പവര്‍ കട്ടിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാകുമെന്ന് സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എം.എം.സി ഫെര്‍ഡിനാന്‍ഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ തീര്‍ന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തി. ഇറക്കുമതി ചെയ്ത രാസവസ്തുക്കള്‍ ആവശ്യമുള്ള പരിശോധനകളും നിര്‍ത്തി.