Home Featured മോട്ടോർ വാഹന വകുപ്പ് സൈറ്റിൽ ക്യാമറനിരീക്ഷണ പിഴയടയ്ക്കാൻ കഴിയുന്നില്ല; ജനം വലയുന്നു

മോട്ടോർ വാഹന വകുപ്പ് സൈറ്റിൽ ക്യാമറനിരീക്ഷണ പിഴയടയ്ക്കാൻ കഴിയുന്നില്ല; ജനം വലയുന്നു

0
മോട്ടോർ വാഹന വകുപ്പ് സൈറ്റിൽ ക്യാമറനിരീക്ഷണ പിഴയടയ്ക്കാൻ കഴിയുന്നില്ല; ജനം വലയുന്നു

കൊച്ചി: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിൻ്റെ ക്യാമറ നിരീക്ഷണത്തിലൂടെ ചാർജ് ചെയ്യുന്ന കേസുകൾക്ക് പിഴ പണമടയ്ക്കൽ വകുപ്പിൻ്റെ വെബ്സൈറ്റിലൂടെ സാധ്യമാകുന്നില്ല എന്ന് വ്യാപക പരാതി. മോട്ടോർ വാഹന വകുപ്പ് ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിനെ കുറിച്ചും സുരക്ഷിതമായി വാഹനമോടിക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കാൻ ഇൻറർനെറ്റിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഓൺലൈൻ സേവനങ്ങൾ നൽകി കാലത്തിനൊപ്പം സഞ്ചരിക്കാൻ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്എന്നാൽ ഇപ്പോൾ പിഴ അടയ്ക്കാനാകാതെ ജനം വലയുകയാണ്.

എംവിഡി പിഴ പണമടയ്ക്കൽ വിഭാഗത്തിൽ ക്ലിക്ക് ചെയ്താൽ ഏറർ എന്നാണ് കാണിക്കുന്നത്. തൊട്ടുമുകളിലുള്ള ഫാൻസി ചോയ്സ് നമ്പർ റിസർവേഷൻ വിഭാഗത്തിൽ ഒരു പ്രശ്നവുമില്ലാതാനും. പിഴ അടക്കാൻ ശ്രമിച്ച് അവശനായി ഒടുവിൽ എംവിഡിയിലേക്ക് വിളിച്ചാലോ, മോസില്ല ഫയർഫോക്സ് പഴയ വേർഷനിൽ കിട്ടും എന്നാണ് പറയുക.

മാൽവെയർ,വൈറസ് ആക്രമണം വ്യാപകമായ ഇക്കാലത്ത് ദിവസവും വെബ് ബ്രൗസറുകൾ അപ്ഡേറ്റ് ചെയ്യേണ്ടപ്പോൾ പഴയ വേർഷൻ ശ്രമിക്കുക എന്ന് പറയുന്നത് കേട്ട് പലരും ഞെട്ടിയിരിക്കുകയാണ്.പിന്നെ ഒന്നു അക്ഷയയിൽ ചെല്ലുക എന്നാണ് പറയുന്നത്. അവിടെ ചെന്നാലും മോസില്ല ഫയർഫോക്സ് പഴയ വേർഷൻ പലയിടത്തും ഉപയോഗിക്കുന്നില്ല.പലരും ചാർജ് മെമ്മോയിലെ ഇമെയിൽ വിലാസത്തിൽ തങ്ങളുടെ അവസ്ഥ എഴുതി അറിയിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here