Home Sports ഐപിഎല്ലില്‍ കമന്ററി പറയാന്‍ രവി ശാസ്ത്രി എത്തുന്നു: ഒപ്പം സുരേഷ് റെയ്‌നയും

ഐപിഎല്ലില്‍ കമന്ററി പറയാന്‍ രവി ശാസ്ത്രി എത്തുന്നു: ഒപ്പം സുരേഷ് റെയ്‌നയും

0
ഐപിഎല്ലില്‍ കമന്ററി പറയാന്‍ രവി ശാസ്ത്രി എത്തുന്നു: ഒപ്പം സുരേഷ് റെയ്‌നയും

മുംബൈ: ഐപിഎല്ലില്‍ കമന്ററി പറയാന്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സുരേഷ് റെയ്‌നയും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. റെയ്‌ന ആദ്യമായാണ് കമന്ററി ബോക്‌സിലേക്ക് എത്തുന്നത്. ഇരുവരും ഹിന്ദി കമന്ററി പാനലിലാവും ഉണ്ടാവുക. രവി ശാസ്ത്രി ഇതുവരെ ഇംഗ്ലീഷ് കമന്ററിയാണ് പറഞ്ഞിരുന്നത്.

2017 ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് രവി ശാസ്ത്രി അവസാനമായി കമന്ററി പറഞ്ഞത്. ഐപിഎല്‍ മെഗാ ലേലത്തില്‍ പല കളിക്കാരും വമ്പന്‍ ടീമുകളില്‍ ഇടം നേടിയപ്പോള്‍ മിസ്റ്റര്‍ ഐപിഎല്‍ എന്ന് വിളിപ്പേരുള്ള റെയ്നയെ ടീമുകളൊന്നും പരിഗണിച്ചിരുന്നില്ല.

ഈ മാസം 26ന് ആണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങള്‍ മുംബൈയിലും 15 മത്സരങ്ങള്‍ പൂനെയിലുമാണ് നടക്കുന്നത്. മെയ് 29ന് ഫൈനല്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here