Home National മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭ്യൂഹം: എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭ്യൂഹം: എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

0
മണിപ്പൂരില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭ്യൂഹം: എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

ഇംഫാല്‍: കേവല ഭൂരിപക്ഷം ലഭിച്ച് ബിജെപി മണിപ്പൂരില്‍ തുടര്‍ച്ചയായി രണ്ടാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴും മുഖ്യമന്ത്രി ആരാണെന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. അതേസമയം 59 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടേം സ്പീക്കര്‍ സോറോഖൈബാം രജെന്‍ സിംഗ് ആണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.

അതേസമയം കഴിഞ്ഞ 5 വര്‍ഷമായി സര്‍ക്കാരിനെ നയിക്കുന്ന ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് മാത്രം കോണ്‍ഗ്രസില്‍ നിന്ന് മാറി ബിജെപിയിലെത്തിയ ബിരേന്‍ സിംഗിനെ മാറ്റണമെന്ന് ഒരു വിഭാഗത്തിന് ആഗ്രഹമുണ്ടെങ്കിലും സാധ്യതയില്ല.

മണിപ്പൂരില്‍ ബിജെപി 32 സീറ്റ് നേടി കേവല ഭൂരിപക്ഷത്തിലേക്ക് എത്തിയിരുന്നു. 2017ല്‍ 28 സീറ്റുകളുമായി വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണ 5 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മണിപ്പൂരില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസിന്റെ പകുതിയോളം എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലോ ഇതര പാര്‍ട്ടികളിലോ എത്തിയിരുന്നു. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here