Home News വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനം; ഞായറാഴ്ച ഇന്ത്യ ഇറങ്ങും

വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനം; ഞായറാഴ്ച ഇന്ത്യ ഇറങ്ങും

0
വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനം; ഞായറാഴ്ച ഇന്ത്യ ഇറങ്ങും

അഹമ്മദാബാദ്: വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനത്തിന് ഞായറാഴ്ച ഇന്ത്യ ഇറങ്ങും. നാല് കളിക്കാര്‍ക്ക് കൊറോണ പോസിറ്റീവായതോടെ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ആരാവും എന്ന ചോദ്യവും ഉയരുന്നു.

സഹോദരിയുടെ വിവാഹത്തെ തുടര്‍ന്ന് കെഎല്‍ രാഹുല്‍ വിന്‍ഡിസിന് എതിരായ ആദ്യ ഏകദിനം കളിക്കുന്നില്ല. ശിഖര്‍ ധവാന്‍, ഋതുരാജ് ഗയ്കവാദ് എന്നിവര്‍ക്ക് കൊറോണ പോസിറ്റീവാകുകയും ചെയ്തു. മായങ്ക് അഗര്‍വാളിനെ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇഷാന്‍ കിഷനും ഇന്ത്യന്‍ ക്യാംപിലുണ്ട്. രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാള്‍ ആകുമോ അതോ ഇഷാന്‍ കിഷനാവുമോ ഓപ്പണിങ്ങിലേക്ക് എത്തുക എന്ന ചോദ്യമാണ് ഉയരുന്നത്. ഇഷാന്‍ കിഷനെ ഓപ്പണറാക്കണം എന്നാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ സാബാ കരീം പറയുന്നത്. രോഹിത്-ഇഷാന്‍ എന്നതാണ് ശരിയായ കോമ്പിനേഷന്‍. ഇഷാന്റെ സ്‌ട്രൈക്ക് റേറ്റ് എപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നതാണ്. അതിനര്‍ഥം പവര്‍പ്ലേ ഉപയോഗപ്പെടുത്താന്‍ ഇഷാന് സാധിക്കും എന്നാണ്. ഇന്ത്യന്‍ ക്യാംപില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കൂടുതല്‍ ചോയിസ് ടീമിനില്ല എന്നും സാബാ കരീം ചൂണ്ടിക്കാണിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here