ഹൈദരാബാദ്: രാത്രി വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. രാത്രി രണ്ടു മണിക്ക് വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകൻ ഡംബലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെലങ്കാനയിലെ സുൽത്താൻ ബാസാറിലാണ് സംഭവം.
24 കാരനായ സുധീർ അമ്മയായ പപ്പമ്മയെ ആണ് തലക്കടിച്ച് കൊലപ്പെടുത്തിയത്. രാത്രി രണ്ടുമണിക്ക് മകൻ വ്യായാമം ചെയ്യുന്നത് കണ്ടതോടെ അമ്മ തടഞ്ഞതിന് മകൻ ആക്രമിക്കുകയായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച സഹോദരി സുചിത്രയ്ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുചിത്ര ആശുപത്രിയിൽ ചികിത്സയിലാണ്. സുധീറിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു .
ഏഴുവർഷം മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം പപ്പമ്മയാണ് രണ്ടുമക്കളെയും വളർത്തിയിരുന്നത്. ബിരുദം പൂർത്തിയാക്കിയ ശേഷം ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്തുവരികയായിരുന്നു സുധീർ. എന്നാൽ ഒരുവർഷം മുമ്പ് ജോലിയിൽനിന്ന് രാജിവെച്ച് വീട്ടിൽതന്നെ ഒതുങ്ങികൂടുകയായിരുന്നു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു.വ്യായാമം ചെയ്യുന്നത് തടഞ്ഞ അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി.