Home News കാട്ടുപന്നിയുടെ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

കാട്ടുപന്നിയുടെ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

0

കാസര്‍കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗൃഹനാഥൻ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കൊച്ചുമറ്റം ജോയ് എന്ന കെ യു ജോൺ (60) ആണ് മരിച്ചത്.

ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ ജോയി മംഗലാപുരത്ത്‌ ചികിത്സയിൽ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here