കൊച്ചി: നടന് ജോജു ജോര്‍ജിനെതിരെ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാനത്ത് വഴി തടഞ്ഞുള്ള ഷൂട്ടിംഗ് അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. എറണാകുളം ഡിസിസി മുതല്‍ ഷേണായിസ് തീയറ്റര്‍ വരെ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
ജോജുവിന്റെ ചിത്രം പതിപ്പിച്ച റീത്തുമായാണ് പ്രവര്‍ത്തകര്‍ വീണ്ടും ഗതാഗതം തടസപ്പെടുത്തുന്ന രീതിയില്‍ മാര്‍ച്ച് നടത്തിയത്. ജോജു മാപ്പ് പറയണമെന്നും ജോജുവിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും നേതൃത്വം അറിയിച്ചു. വരുന്ന ദിവസങ്ങളിലും ജോജുവിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസുത്രണം ചെയ്യാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം.