Home State മദ്യലഹരിയിൽ വസ്ത്രമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു മർദനമേറ്റു

മദ്യലഹരിയിൽ വസ്ത്രമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു മർദനമേറ്റു

0

നീലഗിരി: മദ്യലഹരിയിൽ ദീപാവലിത്തലേന്ന് നൂൽബന്ധമില്ലാതെ അയൽവീട്ടിൽ ചെന്നു കയറിയ അണ്ണാഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു. നീലഗിരി ജില്ലയിലെ അണ്ണാഡിഎംകെ മുൻ എംപി ആർ.ഗോപാലകൃഷ്ണന്റെ ദീപാവലി ആഘോഷമാണ് അതിരുകടന്ന് അയൽവീട്ടിലെത്തിയത്.

മുതലമ്മൻപേട്ട് പ്രദേശത്താണ് സംഭവം. ഇതോടെ വീട്ടിലുള്ളവർ ചേർന്ന് ഇയാളെ കൈകാര്യം ചെയ്തു. വിഡിയോയും പകർത്തി. തുടർന്നു കൂനൂർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മുൻ എംപിക്കെതിരെയും ഇയാളെ മർദിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തു. ഗോപാലകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here