Home Entertainment അഗ്നിശമന സേന പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന വീഡിയോ വൈറൽ

അഗ്നിശമന സേന പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന വീഡിയോ വൈറൽ

0

തിരുവനന്തപുരം: അഗ്നിശമന സേന പലപ്പോഴും കൗതുകരമായ പല രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെടാറുണ്ട്. ഓരോ രക്ഷാപ്രവർത്തനങ്ങൾ അവസാനിക്കുമ്പോഴും ഭൂമിയിലെ എല്ലാ ജീവനുകളും തുല്യരാണെന്നു കൂടി അവർ പറഞ്ഞു വെയ്‌ക്കുന്നു.

അഗ്നിശമന സേന പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം.

ശുചിമുറിയിലെ പൈപ്പിനുള്ളിൽ അകപ്പെട്ട പൂച്ചക്കുട്ടിയേയാണ് സേന രക്ഷപ്പെടുത്തിയത്.ഓമനയായ പൂച്ചക്കുട്ടിയെ പരിക്കുകളില്ലാതെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

അഗ്നിശമന സേനയുടെ ഈ പ്രവർത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യജീവനുകൾക്ക് മൂല്യം നൽകുന്നത് പോലെ തന്നെ മൃഗങ്ങളുടെ ജീവനും മൂല്യം നൽകുന്നത് അഭിനന്ദനീയമാണെന്ന് പറഞ്ഞുകൊണ്ടാണ് ആളുകൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here