ലണ്ടൻ: ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനെയും കോച്ച് ക്രിസ് സില്വര്വുഡിനെയും 34-കാരനായ താരം കഴിഞ്ഞാഴ്ച തന്നെ തീരുമാനം അറിയിച്ചുവെന്നാണ് വിവരം.
64 ടെസ്റ്റ് മത്സരത്തിൽ കളിച്ചിട്ടുള്ള അലി 2916 റൺസും 64 വിക്കറ്റും നേടിയിട്ടുണ്ട്. പരിമിത ഓവർ ക്രിക്കറ്റിൽ ശ്രദ്ധ തിരിക്കുവാനാണ് താരത്തിന്റെ തീരുമാനം എന്നാണ് അറിയുന്നത്.
ട്വന്റി-20 ലോകകപ്പിന് പിന്നാലെ ആഷസ് പരമ്പര കൂടി കളിക്കേണ്ടി വരുന്നതിനാൽ താരത്തിന് നീണ്ട കാലം വീട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നാക്കാം. ഇതാകാം വിരമിക്കൽ തീരുമാനത്തിൽ എത്തിച്ചതെ ന്നാണ് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.