Home Covid-19 രാജ്യത്ത് 26,041 കൊറോണ ബാധിതര്‍ കൂടി ; മരണം 276

രാജ്യത്ത് 26,041 കൊറോണ ബാധിതര്‍ കൂടി ; മരണം 276

0

ന്യൂഡെല്‍ഹി: കൊറോണ കേസുകള്‍ ഇന്ന് മുപ്പതിനായിരത്തില്‍ താഴെ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് പുതിയതായി 26,041 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാലും രോഗികളുടെ എണ്ണത്തില്‍ 8 ശതമാനം വര്‍ദ്ധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3,36,78,786 ആയി ഉയര്‍ന്നു. രാജ്യത്ത് ഇന്നലെ 11,65,006 പരിശോധന നടത്തിയിരിക്കുന്നത്. 56.44 കോടി പരിശോധനയാണ് ഇതുവരെ രാജ്യത്ത് നടത്തിയിരിക്കുന്നത്.

രാജ്യത്ത് പുതിയതായി 276 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയതതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,47,194 ആയി ഉയര്‍ന്നു. 276 കൊറോണ മരണങ്ങളില്‍ 165 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.സംസ്ഥാനത്ത് ഇതോടെ ആകെ മരണം 24,603 ആയി.

രാജ്യത്ത് കൊറോണയില്‍ നിന്നും മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 97.78 ശതമാനം രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,621 പേര്‍ കൊറോണ മുക്തി നേടി. ഇതോടെ 3,29,31,972 പേര്‍ ഇതുവരെ കൊറോണ മുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 2,99,620 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസത്തേക്കാള്‍ സജീവ കേസുകളില്‍ നേരിയ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം സജീവ രോഗികളും കേരളത്തിലാണ്.

അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ വാക്‌സിനേഷനാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ 38,18,362 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 86,01,59,011 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here