Home Sports അഭിമാനമായി ഭാവിനാബെന്‍ പട്ടേല്‍; പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വെള്ളി

അഭിമാനമായി ഭാവിനാബെന്‍ പട്ടേല്‍; പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് വെള്ളി

0

ടോക്കിയോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ നേട്ടം. വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്‌ക്ക് വെള‌ളി. അരയ്‌ക്ക് താഴെ തളര്‍ന്നവരുടെ ക്ലാസ്‌ ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് ഫൈനലില്‍ ചൈനയുടെ ഷോ യിങിനോട് 3-0ന് ഇന്ത്യയുടെ ഭാവിനാബെന്‍ പട്ടേല്‍ പരാജയപ്പെട്ടു.

മുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഭാവിനയെ പരാജയപ്പെടുത്തിയതും ഷോ യിംഗ് ആയിരുന്നു. ഫൈനലില്‍ ചൈനീസ് താരത്തിനെതിരെ വലിയ വെല്ലുവിളിയാകാന്‍ ഭാവിനയ്‌ക്ക് കഴിഞ്ഞില്ല. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ ടേബിള്‍ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭാവിനാബെന്‍ പട്ടേല്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിനിയാണ് 34കാരിയായ ഭാവിന.

ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ഷാങ് മിയാവോയെ പരാജയപ്പെടുത്തിയാണ് ഭാവിന ഫൈനലില്‍ പ്രവേശിച്ചത്. ഒളിമ്പിക്സ്‌ സ്വ‌ര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഒളിമ്പ്യന്‍ നേഹ ശര്‍മ്മ ഉള്‍പ്പടെയുള‌ളവര്‍ ഭാവിനയുടെ നേട്ടത്തില്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here