Home Covid-19 ഇന്ത്യയിൽ പ്രതിദിന കൊറോണ കേസുകളില്‍ കുറവ് ; രോഗികള്‍ 25,467; മരണം 354

ഇന്ത്യയിൽ പ്രതിദിന കൊറോണ കേസുകളില്‍ കുറവ് ; രോഗികള്‍ 25,467; മരണം 354

0

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കൊറോണ കേസുകളില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,467 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊറോണ കേസുകളുടെ എണ്ണം 3.24 കോടി ആയി ഉയര്‍ന്നു.

354 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 4,35,110 ആയി ഉയര്‍ന്നു. 354 കൊറോണ മരണങ്ങളില്‍ 90 ഉം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇതുവരെ 19,584 പേര്‍ കൊറോണ ബാധിച്ച് മരിച്ചു.

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,486 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ 3,17,20,112 പേര്‍ ഇതുവരെ കൊറോണ മുക്തരായി.

വിവിധ സംസ്ഥാനങ്ങളിലായി 3,19,551 സജീവ കേസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,85,298 പേര്‍ക്ക് കൂടി കൊറോണ വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 58,89,97,805 ആയി ഉയര്‍ന്നതായും ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

അതേസമയം കേരളത്തിലെ കൊറോണ കേസുകള്‍ മാറ്റമില്ലാതെ തുടരുന്നത് ആശങ്ക ശക്തമാക്കുകയാണ്. ആരോഗ്യവകുപ്പ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. ഇന്നലെ 13,383 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here