Home Sports ഗുസ്തി ക്വാര്‍ട്ടറില്‍ വിനേഷ് ഫോഗട്ട് പുറത്ത്; ഇനി കാത്തിരിപ്പ് വെങ്കലത്തിനായി

ഗുസ്തി ക്വാര്‍ട്ടറില്‍ വിനേഷ് ഫോഗട്ട് പുറത്ത്; ഇനി കാത്തിരിപ്പ് വെങ്കലത്തിനായി

0

ടോക്യോ: ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ട് പുറത്ത്. 53 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ബെലാറൂസിന്റെ വനേസയാണ് ഒന്നാം സീഡായ ഇന്ത്യന്‍ താരത്തെ തോല്‍പ്പിച്ചത്.

3-9നായിരുന്നു വിനേഷിന്റെ തോല്‍വി. അതേസമയം വെങ്കല മെഡലിനായുള്ള റെപ്പഷാജ് റൗണ്ടിലും താരത്തിന് മത്സരിക്കണമെങ്കില്‍ വനേസ ഫൈനലില്‍ പ്രവേശിക്കണം. റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ റഷ്യന്‍ താരം സോഫിയ മാറ്റ്സനെ തോല്‍പ്പിച്ചാണ് വിനീഷ് ക്വാര്‍ട്ടറിലേക്ക് കടന്നത്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ അടിപതറി.

സ്വീഡിഷ് താരത്തിനെതിരെ അനായാസ വിജയം കരസ്ഥമാക്കിയിരുന്നു വിനേഷിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. വെങ്കല മെഡല്‍ പ്രതീക്ഷയുമായി റെപ്പഷാജ് റൗണ്ടില്‍ ഇറങ്ങിയ ഇന്ത്യയുടെ മറ്റൊരു താരം അന്‍ഷു മാലിക്കും മെഡല്‍ നേടാനാവാതെ പുറത്തായി. 5-1നാണ് അന്‍ഷുവിന്റെ തോല്‍വി.

LEAVE A REPLY

Please enter your comment!
Please enter your name here