Home Covid-19 കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് യോഗം

കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കൊറോണ സാഹചര്യം വിലയിരുത്താൻ ഇന്ന് യോഗം

0

ന്യൂഡെൽഹി: പുതിയ രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്താൻ ഇന്ന് യോഗം ചേരും. ഇതിനായി ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി ഓണലൈൻ ചർച്ച നടത്തും.

കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ രണ്ടാം തരംഗത്തിന്‍റെ രൂക്ഷത കുറയാത്തത് കേന്ദ്രം വിലയിരുത്തുന്നു. രാജ്യത്ത് കൊറോണ രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണവിധേയമായിട്ടും രണ്ട് സംസ്ഥാനങ്ങളിലും പുതിയ രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല.

രാജ്യത്താകെ മുപ്പതിനായിരത്തിനും നാൽപ്പതിനായിരത്തിനും ഇടയിലേക്ക് കൊറോണ കേസുകൾ എത്തിയ സാഹചര്യത്തിലും പകുതിയോളം കേരളത്തിലാണ് റിപ്പോ‍ർട്ട് ചെയ്യുന്നത്. ഞായറാഴ്ച കേരളത്തിൽ പതിനേഴായിരത്തിലധികം കൊറോണ കേസുകൾ റിപ്പോ‍ർട്ട് ചെയ്തിരുന്നു. ഇന്നലെ പതിനൊന്നായിരത്തിലേക്ക് എത്തിയെങ്കിലും ടെസ്റ്റുകൾ കുറഞ്ഞതിനാലായിരുന്നു എണ്ണത്തിൽ കുറവുണ്ടായത്. മഹാരാഷ്ട്രയിലാകട്ടെ ഏഴായിരത്തോളം കേസുകൾ ദിനംപ്രതി റിപ്പോ‍ർട്ട് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here