Home National തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി കത്തോലിക്കാ സഭാ വൈദികൻ ഫാ.എ രാജ് മരിയ സൂസായിയും

തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി കത്തോലിക്കാ സഭാ വൈദികൻ ഫാ.എ രാജ് മരിയ സൂസായിയും

0

ചെന്നൈ: തമിഴ്‌നാട് പബ്ലിക് സർവീസ് കമ്മീഷ (ടിഎൻ‌പി‌എസ്‌സി)നിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുതുതായി നിയമിച്ച നാല് പുതിയ അംഗങ്ങളിൽ കത്തോലിക്കാ സഭാ വൈദികനും. സലേഷ്യൻ സഭാംഗം ഫാ എ രാജ് മരിയാ സുസായിയെയാണ് സ്റ്റാലിൻ പി എസ് സി അംഗമായി പുതുതായി നിയമിച്ചത്. ചെന്നൈയിൽ പ്രവർത്തിക്കുന്ന ‘ദി സലേഷ്യൻ ബുള്ളറ്റിൻ’ പുബ്ലിക്കേഷന്റെ പബ്ലിഷറും എഡിറ്ററുമാണ് ഫാ. എ രാജ് മരിയാ സുസായി.

ഫാ. എ രാജ് മരിയാ സുസായിയെക്കൂടാതെ ഐഎഎസ് ഓഫീസർ എസ്.മുനിയനാഥൻ, പ്രൊഫ. കെ.ജോതി ശിവജ്ഞാനം, കെ.അരുൾമതി എന്നിവരാണ് സർക്കാർ നിയോഗിച്ച പുതിയ അംഗങ്ങൾ. എസ്.മുനിയനാഥൻ കൈത്തറി വിഭാഗം കമ്മീഷണറായിരിക്കെ ആദി ദ്രവിഡ വെൽഫേർ വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. പ്രൊഫ. കെ.ജോതി ശിവജ്ഞാനം മദ്രാസ് സർവകലാശാല എക്കണോമിക്സ് വിഭാഗം തലവൻ ആയി പ്രാവിണ്യം തെളിയിച്ച വ്യക്തിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here