തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആർ മോഹനന്റെ ഭാര്യ സംസ്‌കൃത അധ്യാപികയായ ഡോ: പൂർണിമയെ മലയാളം മഹാനിഘണ്ടു മേധാവിയായി നിയമിക്കുന്നതിന് യൂണിവേഴ്സിറ്റി ഓർഡിനൻസിലെ യോഗ്യതയോടൊപ്പം സംസ്കൃതം കൂട്ടി ചേർത്തെന്ന പരാതിയിൽ കേരളസർവകലാശാല വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെടാൻ ഗവർണർ ഉത്തരവിട്ടു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ഇത് സംബന്ധിച്ച പരാതിയിലാണ് ചാൻസിലർ കൂടിയായ ഗവർണറുടെ ഉത്തരവ്
ഡോ: പൂർണിമ മോഹനെ ലക്സിക്കൺ മേധാവിയായി നിയമനം നൽകുന്നതിന് വേണ്ടി
കേരള സർവ്വകലാശാല സിൻഡിക്കേറ്റിനെ നോക്കുകുത്തിയാക്കി,കേരള വിസി യും രജിസ്ട്രാറും ലക്സിക്കൺ മേധാവിയ്ക്ക് നിശ്ചയിച്ചിട്ടുള്ള ഓർഡിനൻസിലെ യോഗ്യതകളിൽ കൂട്ടിച്ചേർക്കൽ വരുത്തിയതിന് തെളിവുകൾ പുറത്ത് വന്നിരുന്നു.
.
വൈസ് ചാൻസലറും രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മലയാള വിഭാഗം പ്രൊഫസറും ചേർന്ന് നടത്തിയ പ്രസ്തുത ക്രിമിനൽ ഗൂഡാലോചനയെക്കുറിച്ചു് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വളരെ കണക്കു കൂട്ടിയാണ് കാര്യങ്ങൾ നീക്കിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
2020 ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസി യുടെ നിർദ്ദേശനുസരണം അഡിഷണൽ അജണ്ടയായി ലക്സിക്കൺ മേധാവിയെ സർവകലാശാലകളിലെ പ്രൊഫസർമാരിലും അസോസിയേറ്റ് പ്രൊഫസർമാരിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുവാൻ തീരുമാനിച്ചിരുന്നു. എന്നാൽ യോഗ്യതകളിൽ ഭേദഗതി വരുത്തി സംസ്കൃത പ്രൊഫസർമാരിൽ നിന്ന് കൂടി അപേക്ഷ ക്ഷണിക്കുവാനുള്ള വി ജ്ഞാപനം രജിസ്ട്രാർ പുറപ്പെടുകയായിരുന്നു.
പ്രസ്തുത വിജ്ഞാപനം യൂണിവേഴ്സിറ്റി പഠന വകുപ്പുകളിലോ പത്ര മാധ്യമങ്ങളിലോ പ്രസിദ്ധീ കരണത്തിന് നൽകിയിരു ന്നില്ല. അതുകൊണ്ട് അപേക്ഷ സമർപ്പിച്ച പൂർണിമ മോഹനെ മാത്രം മെയ് ആറിന് ഇൻറർവ്യൂവിന് ക്ഷണിച്ച വിദഗ്ധ സമിതി, യോഗ്യയാണെന്ന് ശു പാർശ ചെയ്തു.
വിജ്ഞാപനത്തിലെ യോഗ്യതകളിൽ കൂട്ടിച്ചേർക്കൽ നടത്തിയ രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസ്സർ(ഡോ സി ആർപ്രസാദ് )തന്നെയായിരുന്നു ഇന്റർവ്യൂ കമ്മിറ്റിയിലെ രണ്ട് വിഷയവിദഗ്ധരിൽ ഒരാളെന്നതും മറ്റൊരു വിരോധഭാസമാണ്. മെയ് ഏഴിന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ, പൂർണിമയുടെ യോഗ്യതകളും ഔദ്യോഗിക വിലാസവും മറച്ചു വെച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് സർവകലാശാല രേഖകൾ വ്യക്തമാക്കുന്നു.
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപെടുമ്പോൾ ഏത് സ്ഥാപനത്തിൽ നിന്നാണ് നിയമിക്കപ്പെടുന്നതെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. സർവ്വകലാശാല ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി യോഗ്യതകളിൽ മാറ്റങ്ങൾ വരൂത്തി അതീവ രഹസ്യമായി ഒരൂ ഉന്നത തസ്തികയിൽ നിയമനം നടത്തുന്നത് ആദ്യമായാണ്.