Home Education സമ്പൂർണ ലോക് ഡൗണിലും പരീക്ഷകൾക്കു മാറ്റമില്ല; വിദ്യാർഥികൾക്കും ബന്ധപ്പെട്ടവർക്കും യാത്രാനുമതി

സമ്പൂർണ ലോക് ഡൗണിലും പരീക്ഷകൾക്കു മാറ്റമില്ല; വിദ്യാർഥികൾക്കും ബന്ധപ്പെട്ടവർക്കും യാത്രാനുമതി

0

തിരുവനന്തപുരം : സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാർക്കും യാത്രാനുമതിയുണ്ട്. ഇവർ മതിയായ രേഖകൾ കൈയിൽ കരുതണം.

സ്വകാര്യ ബസ് സര്‍വീസ് ഇന്നും നാളെയും ഉണ്ടായിരിക്കില്ല. അവശ്യസേവന മേഖലയില്‍ ഉള്ളവര്‍ക്കായി കെഎസ്ആര്‍ടിസി ഏതാനും സര്‍വീസുകള്‍ നടത്തും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കുമാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽനിന്ന് ഹോം ഡെലിവറിയും അനുവദിക്കും.

നിര്‍മ്മാണ മേഖലയിലുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാം. അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിച്ചു മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താവൂ.

LEAVE A REPLY

Please enter your comment!
Please enter your name here