Home Entertainment ചലച്ചിത്ര സംവിധായകൻ ആന്‍റണി ഈസ്റ്റ്മാൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ ആന്‍റണി ഈസ്റ്റ്മാൻ അന്തരിച്ചു

0

തൃശൂര്‍: ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായ ആന്‍റണി ഈസ്റ്റ്മാന്‍ (75) അന്തരിച്ചു. രചയിതാവ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂരിലായിരുന്നു മരണം സംഭവിച്ചത്. സംസ്‍കാരം പിന്നീട്.

ആറ് സിനിമകളാണ് ആന്‍റണി ഈസ്റ്റ്മാന്‍ സംവിധാനം ചെയ്‍തത്. വയല്‍, അമ്പട ഞാനേ!, വർണത്തേര്, ഇണയെ തേടി, ഐസ്ക്രീം, മൃദുല എന്നിങ്ങനെ ആറ് ചിത്രങ്ങള്‍. ഇതില്‍ ശങ്കര്‍, മേനക, നെടുമുടി വേണു, തിലകന്‍ തുടങ്ങി വലിയ താരനിര അണിനിരന്ന അമ്പട ഞാനേ ആയിരുന്നു ശ്രദ്ധേയ ചിത്രം.

സംവിധാനം ചെയ്യാത്ത പല ചിത്രങ്ങള്‍ക്കും കഥ രചിച്ചു. രചന, ഈ തണലില്‍ ഇത്തിരി നേരം, തസ്‍കരവീരന്‍ എന്നിവയാണ് അവയില്‍ ശ്രദ്ധേയം. നടി സിൽക്ക് സ്‍മിതയെ സിനിമയിലേക്ക് കൊണ്ടുവന്നതും ആന്‍റണി ഈസ്റ്റ്മാന്‍ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here