Home Covid-19 ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കൊറോണ ബാധിതർ വീണ്ടും അരലക്ഷം കടന്നു

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കൊറോണ ബാധിതർ വീണ്ടും അരലക്ഷം കടന്നു

0

ന്യൂഡെല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വീണ്ടും അരലക്ഷം കടന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 50,848 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 68,817 പേര്‍ രോഗമുക്തി നേടി. 1358 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ ബാധിച്ചു മരിച്ചത്.

കഴിഞ്ഞ ദിവസം നാല്‍പ്പത്തി മൂവായിരത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3,00,28,709 ആയി. ഇതില്‍ 2,89,94,855 പേര്‍ രോഗമുക്തി നേടി.

ആകെ കൊറോണ മരണം-3,90,660. നിലവില്‍ 6,43,194 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here