Home Finance ഞായർ ഇളവു പോലുമില്ല; ഇന്ധനവില വീണ്ടും വർധിപ്പിച്ചു; 20 ദിവസത്തിനിടെ 11 തവണ വില വർധന

ഞായർ ഇളവു പോലുമില്ല; ഇന്ധനവില വീണ്ടും വർധിപ്പിച്ചു; 20 ദിവസത്തിനിടെ 11 തവണ വില വർധന

0

കൊച്ചി: ഞായർ ഇളവു പോലുമില്ലാതെ ഇന്നും ഇന്ധനവില വർധിപ്പിച്ചു. കൊറോണയും ലോക്ക്ഡൗണും മൂലം ജനങ്ങൾ കനത്ത പ്രതിസന്ധിയിലായ സമയത്ത് കഴിഞ്ഞ 20 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 11 തവണ.

പെട്രോളിനും 29 പൈസയും, ഡീസലിന് 30 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 97 രൂപ 32 പൈസയും ഒരു ലിറ്റർ ഡീസലിന് ഇന്ന് 93 രൂപ 71പൈസയുമായി.

LEAVE A REPLY

Please enter your comment!
Please enter your name here