Home Covid-19 കൊറോണ വ്യാപനം കുറയുന്നു ; രാജ്യത്ത് പുതിയ കേസുകള്‍ 80,834; മരണസംഖ്യ 3,303

കൊറോണ വ്യാപനം കുറയുന്നു ; രാജ്യത്ത് പുതിയ കേസുകള്‍ 80,834; മരണസംഖ്യ 3,303

0

ന്യൂഡെല്‍ഹി: രാജ്യത്ത് കൊറോണ രണ്ടാം തരംഗ വ്യാപനം കുറയുന്നു. 80,834 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,94,39,989 ആയി. രോഗമുക്തി നിരക്കിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 1,32,062 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,80,43,446 പേര്‍ ഇതുവരെ രോഗമുക്തി നേടി.

10,26,159 പേരാണ് നിലിവില്‍ ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് 3,303 മരണങ്ങളാണ് കൊറോണയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 3,70,384 ആയി.

രാജ്യത്ത് മൂന്നാം ഘട്ട വാക്സിനേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ 25,31,95,048 പേര്‍ വാക്സിനേഷന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗവ്യാപനം പിടിച്ചുകെട്ടാന്‍ പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് സഹായകമായി എന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here