Home Entertainment പൃഥ്വിരാജ് ചൗഹാന്റെ കഥപറയുന്ന അക്ഷയ് കുമാർ ചിത്രത്തിനെതിരെ കർണ്ണി സേന: ‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണം

പൃഥ്വിരാജ് ചൗഹാന്റെ കഥപറയുന്ന അക്ഷയ് കുമാർ ചിത്രത്തിനെതിരെ കർണ്ണി സേന: ‘പൃഥ്വിരാജ്’ എന്ന പേര് മാറ്റണം

0

ന്യൂഡെൽഹി: ബോളിവുഡ് താരം അക്ഷയ് കുമാറിനെ നായകനാക്കി എടുക്കുന്ന ‘പൃഥ്വിരാജ്’ എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണ്ണി സേന. രജ്പുത് പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് ചിത്രം പറയുന്നത്.

മഹത്തായ പൃഥ്വിരാജ് ചൗഹാന്റെ കഥപറയുമ്പോൾ അവർക്ക് എങ്ങനെ ചിത്രത്തിന്റെ ശീർഷകം ‘പൃഥ്വിരാജ്’ ആയി നിലനിർത്താനാകും? തലക്കെട്ട് അദ്ദേഹത്തിന്റെ മുഴുവൻ പേരിലേക്ക് മാറ്റുകയും അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നതായി സംവിധായകനും കര്‍ണ്ണി സേന യൂത്ത് വിങ്ങ് പ്രസിഡന്റുമായ സുര്‍ജീത്ത് സിങ്ങ് രാധോര്‍ പറഞ്ഞു.

റിലീസ് ചെയ്യുന്നതിന് മുമ്പ് കര്‍ണ്ണി സേനയ്ക്ക് മുന്നിൽ സിനിമ സ്ക്രീൻ ചെയ്യണമെന്ന നിര്‍ദ്ദേശവും നേതാക്കൾ മുന്നോട്ട് വച്ചതായാണ് റിപ്പോർട്ട്. ഡോ. ചന്ദ്ര പ്രകാശ് ത്രിവേദിയാണ് ‘പൃഥ്വിരാജ്’ സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസാണ് നിര്‍മാണം. മുന്‍ മിസ് വേള്‍ഡ് മാനുഷി ചില്ലറാണ് നായിക.

LEAVE A REPLY

Please enter your comment!
Please enter your name here