ഐപിഎല്‍ സീസണ്‍ പൂര്‍ത്തികരിക്കാത്ത പക്ഷം ബിസിസിഐയുടെ നഷ്ടം 2500 കോടിയെന്ന് സൗരവ് ഗാംഗുലി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബാക്കി മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത പക്ഷം ബിസിസിഐയ്ക്ക് 2500 കോടിയുടെ നഷ്ടം സംഭവിക്കുമെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തി വച്ചത്.

ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും ഒട്ടേറെ കടമ്പകള്‍ ബാക്കിയുണ്ട്. അതിനുള്ള ആചോചനയിലാണ്. ട്വൻ്റി 20 ലോകകപ്പിന് മുമ്പ് ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നത് മറ്റ് ക്രിക്കറ്റ് ബോര്ഡുകളുമായി ചര്‍ച്ച നടത്തി വേണം തീരുമാനിക്കാന്‍. സീസണ്‍ പൂര്‍ത്തികരിക്കാതെ വന്നാല്‍ 2500 കോടിയുടെ നഷ്ടമുണ്ടാകുമെന്നത് പ്രാഥമിക വിലയിരുത്തല്‍ മാത്രമാണെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

തൽക്കാലത്തേക്ക് അവസാനിപ്പിച്ച മത്സരങ്ങള്‍ പൂര്‍ത്തികരിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച് വരികയാണെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയ്ക്ക് പുറത്ത് ശേഷിക്കുന്ന മത്സരങ്ങള്‍ നടത്തുന്ന കാര്യമാണ് ഗൗരവമായി പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ട്വന്റി20 ലോക കപ്പിന് യുഎഇ വേദിയായതിനാല്‍ ഇവിടെയുെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് പരിഗണിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. ഐപിഎല്ലിന് വേദിയൊരുക്കാന്‍ തയ്യാറാണെന്ന് ഇംഗ്ലീഷ് കൗണ്ട ക്രിക്കറ്റ് ബോര്‍ഡുകള്‍ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.